ഗ്യാസ് വേണോ? മസ്റ്ററിങ് നിർബന്ധമാണ്. ഭായിയോം, ബഹനോം മസ്റ്ററിങ് കരോ....

ഗ്യാസ് വേണോ? മസ്റ്ററിങ് നിർബന്ധമാണ്. ഭായിയോം, ബഹനോം മസ്റ്ററിങ് കരോ....
Jul 1, 2024 12:37 PM | By PointViews Editr

 

കൊച്ചി:പാചകവാതകത്തിന് ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു. പാചകവാതക കണക്ഷൻ നിലനിർത്തണം എന്നുണ്ടെങ്കിൽ ഇനി ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാണ്. ഇതുവരെ പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്ക് മാത്രമായിരുന്ന ബയോമെട്രിക് മസ്റ്ററിങ് കുരുക്ക് വച്ചിരുന്നത്. ഇനി ഉജ്ജ്വലരല്ലാത്തവരും മസ്റ്ററിങ് ചെയ്യേണ്ടതായിരിക്കുമെന്ന് പാചകവാതക കമ്പനികൾ വിതരണക്കാർക്ക് നൽകിയ സർക്കുലറിൽ പറയുന്നു. മസ്റ്ററിങ് പൂർത്തിയാക്കേണ്ട അവസാനതീയതി സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.

           മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് പാചകവാതകം ബുക്കുചെയ്യാൻ കഴിയില്ല. ഉപഭോക്താവിനെ തിരിച്ചറിയുന്നതിനായി മുൻപ് നടത്തിയ കെവൈസി (നോ യുവർ കസ്റ്റമർ) അപ്ഡേഷനെ തുടർന്നാണ് ബയോമെട്രിക് മസ്റ്ററിങ് നിർദേശം. ഇൻഡേൻ, ഭാരത്, എച്ച്.പി. തുടങ്ങിയ പൊതുമേഖലാ കമ്പനികളുടെ ഏജൻസി ഓഫീസുകളിലെത്തിയാണ് ഉപഭോക്താക്കൾ മസ്റ്ററിങ് നടത്തേണ്ടത്.


               വിരലടയാളം പതിക്കാനും കണ്ണിന്റെ കൃഷ്ണമണി സ്ക‌ാൻ ചെയ്യാനുമുള്ള ബയോമെട്രിക് ഉപകരണങ്ങൾ ഏജൻസികൾ സജ്ജമാക്കും. രണ്ടുമാസം മുമ്പ് പാചകവാതക കമ്ബനികൾ ഏജൻസികൾക്ക് മസ്റ്ററിങ് സംബന്ധിച്ച നിർദേശം നൽകിയിരുന്നുവെങ്കിലും ഉപഭോക്താക്കൾ കാര്യമായി സഹകരിച്ചില്ല. ഈ സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കുന്നത്.


                  കണക്ഷൻ ഉടമ കിടപ്പുരോഗിയോ, സ്ഥലത്തില്ലാത്തയാളോ, പ്രായാധിക്യം മൂലം യാത്രചെയ്യാൻ പ്രയാസമുള്ള ആളോ ആണെങ്കിൽ, കുടുംബത്തിലെ റേഷൻകാർഡിൽ പേരുള്ള മറ്റൊരാളുടെ പേരിലേക്ക് കണക്ഷൻ മാറ്റി മസ്റ്ററിങ് നടത്താം.


                      മസ്റ്ററിങ് പ്രക്രിയ പൂർത്തിയാക്കാൻ ഉപഭോക്താവിന് ആധാർകാർഡും പാചകവാതക കണക്ഷൻ ബുക്കും കൊണ്ടു ഏജൻസി ഓഫീസിലെത്തണം. ഏജൻസി ഓഫീസിലെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളമോ കണ്ണിന്റെ കൃഷ്ണമണിയോ പതിക്കണം. ഇ.കെ.വൈ.സി. അപ്ഡേറ്റായെന്ന സന്ദേശം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കും.


                      പാചകവാതക കമ്ബനികളുടെ മൊബൈൽ ആപ്പ് ഉപയോഗിച്ച്‌യും ബയോമെട്രിക് മസ്റ്ററിങ് നടത്താം. മൊബൈൽ ആപ്ലിക്കേഷനും ആധാർ ഫേസ് റെക്കഗ്നിഷൻ ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്ത് ഉപഭോക്താക്കൾക്ക് മസ്റ്ററിങ് പ്രക്രിയ പൂർത്തിയാക്കാം.

Need gas? Mustering is mandatory. Mastering Bhaiyom and Bahanom...

Related Stories
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
Top Stories